മഹാകവി പി സ്മാരക ട്രസ്റ്റിന്റെ കാവ്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്

Award

മഹാകവി പി സ്മാരക ട്രസ്റ്റിന്റെ കാവ്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്


മഹാകവി പി സ്മാരക കാവ്യ പുരസ്കാരത്തിന് കവി മാധവൻ പുറച്ചേരി അർഹനായി. 20000 രൂപയും മൊമെൻറോയും അടങ്ങുന്നതാണ് പുരസ്കാരം. 2025 മെയ് 28 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന 47ാമത് പി അനുസ്മരണ പരിപാടിയിൽ വെച്ച് അവാർഡ് സമർപ്പണം നടക്കും. മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന കൃതിയാണ് പുരസ്കാരത്തിനർഹമായത്.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാവാചാസ്പതി കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ അവാർഡ്, കോറാട്ട് ലക്ഷ്മിക്കുട്ടിയമ്മ അവാർഡ്, ബി.സി.വി. ട്രസ്റ്റ് കവിതാ പുരസ്കാരം, പി.ടി.തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, എം.എം. സേതുമാധവൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, എൻ.വി.കൃഷ്ണവാരിയർ കാവ്യ പുരസ്കാരം, സഹോദരൻ പുരസ്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം, നിറവ് സ്മൃതി അവാർഡ്, രചന സാഹിത്യ പുരസ്കാരം, വയലാർ കാവ്യ പുരസ്കാരം, എഴുവന്തല ഉണ്ണികൃഷ്ണൻ സാഹിത്യ പുരസ്കാരം, പി.ആർ. കർമ്മചന്ദ്രൻ സ്മാരക പുരസ്കാരം, വേങ്ങാട് മുകുന്ദൻ സ്മാരക സാഹിത്യ പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഉച്ചിര
“മനുഷ്യൻ സമൂഹം, സംസ്കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവൻ പുറച്ചേരിയുടെ കവിതകൾ, ഉത്തരകേരളത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും പുരാവൃത്തങ്ങളിലും ആഴത്തിൽ വേരോടിയ ഈ കവിതകളിൽ സ്ത്രീപക്ഷദർശനത്തിന്റെയും പരിസ്ഥിതി വിവേകത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തർദ്ധാരകളുണ്ട്.

മാധവൻ പുറച്ചേരി, മാധവൻ പുറച്ചേരി


Related Articles