കിഷോർ കുമാർ യുവ പുരസ്കാരം ക്വിയർ എഴുത്താളായ ആദിക്ക്.
കിഷോർ കുമാറിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ചേർന്ന് 'ഗാമ' (GAMA- Gay Malayali Association) യിലൂടെ വിദ്യാഭ്യാസ മേഖലയിയോ കലയിലോ സാഹിത്യത്തിലോ കഴിവ് തെളിയിച്ച യുവ ഗേ പ്രതിഭകൾക്ക് നൽകുന്നതാണ് 40000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഈ പുരസ്കാരം.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ആദിയുടെ പെണ്ണപ്പൻ എന്ന സമാഹാരത്തിലെ കവിതകൾ മനുഷ്യാവസ്ഥയിലെ ആദിമസംഘർഷങ്ങൾ മുതൽ തന്റെ ജീവിതാവസ്ഥയുടെ ആസന്നവൈരുധ്യങ്ങൾ വരെ അഭിമുഖീകരിക്കുന്നവയാണ്. ക്വിയർ സ്വത്വത്തിൻ്റെ രാഷ്ട്രീയവും നൊമ്പരവും അടയാളപ്പെടുത്തുന്ന ആദിയുടെ 40 കവിതകളുടെ സമാഹാരമായ 'മുടിത്തീ'യും ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
