2024ലെ കേരളസാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. നോവൽ, ചെറുകഥ, കവിത തുടങ്ങിയവയ്ക്കുൾപ്പെടെ പത്ത് പുരസ്കാരങ്ങൾ ഡിസി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ലഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ജിആർ ഇന്ദുഗോപന്റെ ആനോ ആണ് മികച്ച നോവൽ. ചെറുകഥയ്ക്ക് വി ഷിനിലാലിന്റെ ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്രയും കവിതയ്ക്ക് അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന പുസ്തകവും പുരസ്കാരത്തിന് അർഹമായി. ജി ദിലീപന്റെ രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ എന്ന പുസ്തകം സാഹിത്യവിമർശനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.. ദീപക് പി എഴുതിയ നിർമ്മിതബുദ്ധിക്കാലത്തെ സാമൂഹികരാഷ്ട്രീയജീവിതം എന്ന പുസ്തകം വൈജ്ഞാനിക സാഹിത്യത്തിൽ പുരസ്കാരം നേടി. ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ ഡോ. കെ രാജശേഖരൻ നായർ എഴുതിയ ഞാൻ എന്ന ഭാവം എന്ന പുസ്തകമാണ് സമ്മാനർഹമായത്.
എം സ്വരാജ് എഴുതിയ പൂക്കളുടെ പുസ്തകത്തിന് മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു.. എൻഡോവ്മെന്റ് വിഭാഗത്തിൽ ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യൻ പുരസ്കാരം ലഭിച്ചത് സലിം ഷെരീഫിന്റെ പൂക്കാരൻ എന്ന കഥയ്ക്കാണ്. വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ ടിഎസ് ശ്യംകുമാറിന് എൻഡോവ്മെന്റ് വിഭാഗത്തിൽ ജിഎൻപിള്ള അവാർഡ് ലഭിച്ചു. ആരുടെ രാമൻ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. എൻഡോവ്മെന്റ് വിഭാഗത്തിൽ യുവകവിതാ അവാർഡ് ലഭിച്ചത് ദുർഗ്ഗാപ്രസാദ് എഴുതിയ രാത്രിയിൽ അച്ചാങ്കര എന്ന കൃതിക്കാണ്.
പുരസ്കാരം ലഭിച്ച മറ്റു പുസ്തകങ്ങൾ:
