കതിരൂർ ബാങ്ക് വിവികെ പുരസ്കാരം അശോകൻ ചരുവിലിന്

Award

കതിരൂർ ബാങ്ക് വിവികെ പുരസ്കാരം അശോകൻ ചരുവിലിന്


കതിരൂർ ബാങ്ക്‌ ഏർപ്പെടുത്തിയ വിവികെ സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിലിന്. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രൻ രൂപകൽപന ചെയ്‌ത ശിൽപവും ചിത്രകാരൻ ജോയ് ചാക്കോയുടെ പെയിന്റിങ്ങും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

അശോകൻ ചരുവിൽ എഴുതിയ ഫാസിസത്തിനെതിരെ ഒരു നാടകം എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. ഡി സി ബുക്സാണ് പ്രസാധകർ. സെപ്റ്റംബർ ആദ്യവാരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

ഫാസിസത്തിനെതിരെ ഒരു നാടകം എന്ന പേരിലുള്ള കഥയ്ക്ക് പുറമേ തലകുത്തിമറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധന്മാർ, മൂകമായ താഴ്വര, ബീഡി തെറുക്കുന്ന സ്റ്റാലിൻ, പടിപ്പുരക്കൊട്ടിലിൽ ഒരു പ്രണയകാലത്ത്, തെക്കേതൊറവിലേക്ക്, മധുരവീരൻ, ചിത്രമെഴുത്ത്, സ്വപ്നവ്യാഖ്യാനങ്ങൾ, അത്യാനന്ദത്തിൻ്റെ പൂന്തോട്ടം, പട്ടൻ്റെ കുന്ന്, ഡൊബറാനിലെ പള്ളി, മൗനം മുകുന്ദൻ പോലീസും പീറ്റർ ആൻ്റണിയും പിന്നെ ഞാനും എന്നിങ്ങനെ പതിമൂന്ന് കഥകളാണ് സമാഹാരത്തിലുള്ളത്.


Related Articles