കണിമോള്‍ക്ക് ഡി വിനയചന്ദ്രന്‍ കവിതാ പുരസ്‌കാരം

Award

കണിമോള്‍ക്ക് ഡി വിനയചന്ദ്രന്‍ കവിതാ പുരസ്‌കാരം


പ്രശസ്ത കവി ഡി. വിനയചന്ദ്രന്റ പേരില്‍ ഡി. വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന കവിത പുരസ്‌കാരം കണിമോള്‍ക്ക്. 'ഊരുകാവല്‍' കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം. ഫെബ്രുവരി 11ന് കല്ലടയില്‍ നടക്കുന്ന വിനയചന്ദ്രന്റെ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. കൊല്ലം, കടപുഴയിലെ ഡി. വിനയചന്ദ്രന്‍ സ്മാരക ഫൗണ്ടേഷന്‍ അങ്കണത്തിലായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സി.പി.എം ജനറല്‍ സെക്രട്ടറിയും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എ. ബേബിയാണ്. രാവിലെ എട്ടിന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് സര്‍ഗസംവാദം, കവിയരങ്ങ് എന്നിവയുമുണ്ടാകും. പുരസ്‌കാരം സമര്‍പ്പിക്കുന്നത് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആണ്. കവി അന്‍വര്‍ അലി മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ചവറ കെ.എസ്.പിള്ള, സെക്രട്ടറി ഡി.വേണുഗോപാലപിള്ള, വി.വി. ജോസ്, നന്ദുകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

മലയാള കവയിത്രിയും എഴുത്തുകാരിയും അദ്ധ്യാപികയുമായ കണിമോളുടെ 'ഊരുകാവല്‍' എന്ന കാവ്യസമാഹാരം ഡിസി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഊരുകാവല്‍, സുഗതം, പെരിയാര്‍, കാട്ടില്‍നിന്നും മടങ്ങുമ്പോള്‍, കന്യകയും പുരോഹിതനും, കാലാതീതം, നിറങ്ങള്‍ ഗന്ധങ്ങള്‍, കറുത്തജാഗ്രത, നിമിത്തം, ആത്മച്ഛായ തുടങ്ങിയ 39 കവിതകളാണ് ഊരുകാവല്‍ എന്ന കാവ്യസമാഹാരത്തിലുള്‍പ്പെടുന്നത്.


Related Articles