കെ ദാമോദരൻ സംസ്ഥാന അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിന്

Award

കെ ദാമോദരൻ സംസ്ഥാന അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിന്


2025ലെ കെ ദാമോദരൻ സംസ്ഥാന അവാർഡ് കവി ദിവാകരൻ വിഷ്ണുമംഗലത്തിന്. ഗുരുവായൂർ ആസ്ഥാനമായിട്ടുള്ള കെ ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ചോറ്റുപാഠം എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. 10,001 രൂപയും, പ്രശസ്തിപത്രവും, ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ. ബിജു ബാലകൃഷ്ണൻ, ടിഎം ലത എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് കൃതി തെരഞ്ഞെടുത്തത്.

ജൂലായ് 3ന് ഗുരുവായൂരിൽ നടക്കുന്ന കെ ദാമോദരൻ സ്മൃതിയിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. കാസർകോഡ് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ ജനിച്ച ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ചോറ്റുപാഠം എന്ന പുസ്തകത്തിന് ഇതിനോടകം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.


Related Articles