ജിൻഷ ഗംഗയ്ക്ക് യുവ പുരസ്കാർ സമ്മാൻ

Awards

ജിൻഷ ഗംഗയ്ക്ക് യുവ പുരസ്കാർ സമ്മാൻ


ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ പുരസ്കാർ സമ്മാൻ, 2026, ജിൻഷ ഗംഗയ്ക്ക്. മെയ് 1-ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ജിൻഷയ്ക്ക് പ്രശസ്തിപത്രവും അംഗവസ്ത്രവും 51,000 രൂപയും ഉൾപ്പെടുന്ന പുരസ്കാരം സമ്മാനിക്കും.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ജിൻഷയുടെ ഒട എന്ന കഥാസമാഹാരം ആഖ്യാനസൂക്ഷ്മതകൊണ്ടും അനുഭവതീവ്രതകൊണ്ടും സമകാലിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ്.

ഒട
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.

ജിൻഷ ഗംഗ


Related Articles