എക്സലൻസ് ഓഫ് ബുക് പ്രൊഡക്ഷൻ അവാര്‍ഡ്; ഒൻപത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ഡിസി ബുക്സ്

Award

എക്സലൻസ് ഓഫ് ബുക് പ്രൊഡക്ഷൻ അവാര്‍ഡ്; ഒൻപത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ഡിസി ബുക്സ്


‌ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് നൽകുന്ന എക്സലൻസ് ഓഫ് ബുക് പ്രൊഡക്ഷൻ അവാർഡ് 2025ന് കേരളത്തിലെ മുൻനിര പബ്ലിഷിങ് ഹൗസായ ഡിസി ബുക്സ് അർഹരായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒൻപത് പുസ്തകങ്ങളാണ് വിവിധ വിഭാ​ഗങ്ങളിലായി പുസ്കാരം നേടിയത്. സെപ്റ്റംബർ 29ന് ന്യൂ ഡൽഹിയിലെ താജ് മഹൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡിസി ബുക്സ് പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.

ആർട് ബുക്ക്/ കോഫീ ടേബിൾ ബുക്ക് വിഭാ​ഗത്തിൽ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പുസ്തകം ഒന്നാം സ്ഥാനം നേടി. സയന്റിഫിക്/ടെക്നിക്കൽ/മെഡിക്കൽ ബുക്സ് വിഭാ​ഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഡിസി ബുക്സ് സ്വന്തമാക്കി. ഈ വിഭാഗത്തിൽ 'മനുഷ്യർ എങ്ങനെ ലോകം പിടിച്ചടക്കി' എന്ന പുസ്തകത്തിന് ഒന്നാം സ്ഥാനവും ഡോക്ടറെ ഞങ്ങളുടെ കുട്ടി ഓക്കെ ആണോ? എന്ന പുസ്തകത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.


Related Articles