ഏറ്റുമാനൂർ കാവ്യവേദി കവിതാ പുരസ്കാരം ശാന്തന്

Award

ഏറ്റുമാനൂർ കാവ്യവേദി കവിതാ പുരസ്കാരം ശാന്തന്


ഏറ്റുമാനൂർ കാവ്യവേദി ട്രസ്റ്റിൻ്റെ 23 -ാമതു കവിതാ പുരസ്കാരത്തിന് കവി ശാന്തൻ്റെ 'നീലധാര' എന്ന കവിതാ സമാഹാരം അർഹമായി. ഡിസി ബുക്സ് ആണ് പ്രസാധകർ. കെ ബി പ്രസന്നകുമാർ, ഡോ. ജയചന്ദ്രൻ വി ആർ, പ്രൊഫ. മെൽബി ജേക്കബ്ബ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

2025 ജൂൺ ഒന്ന് ഞായറാഴ്ച രാവിലെ 9.30ന് ഏറ്റുമാനൂർ ടൗൺ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കുന്ന 23 -ാമതു വാർഷികോത്സവത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കുന്നതായിരിക്കും.

The Ettumanoor Kavyavedi Poetry Award was given to the book Neeldhara written by Shanthan.


Related Articles