എഴുത്തുകാരനും സാഹിത്യനിരൂപകനും വിമര്‍ശകനും നാടകകൃത്തുമായ ഇ പി രാജഗോപാലിന് ഓടക്കുഴല്‍ അവാര്‍ഡ്. 'ഉള്‍ക്കഥ' എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റാണ് ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത്. 1968 മുതൽ മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾക്ക് ഓടക്കുഴല്‍ അവാര്‍ഡ് നല്കിവരുന്നു.
മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി പ്രത്യേക പുരസ്കാര നിര്‍ണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവിനാണ് ഓടക്കുഴല്‍ പുരസ്കാരം സമ്മാനിക്കുന്നത്. ജി ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2- ന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
