പ്രഥമ രാക്കവിതക്കൂട്ടം കവിതാ പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

Award

പ്രഥമ രാക്കവിതക്കൂട്ടം കവിതാ പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്


മലയാള കവികളുടെയും കാവ്യാസ്വാദകരുടെയും കൂട്ടായ്മയായ രാക്കവിതക്കൂട്ടം - നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ രാക്കവിതക്കൂട്ടം കവിതപുരസ്ക്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ "ചോറ്റുപാഠം"എന്ന കവിതാ സമാഹാരം അർഹമായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഡോ. മിനി പ്രസാദ്, ഡോ. സജയ്. കെ.വി, ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്. ജൂറി ചെയർമാൻ കവി സി.എം.വിനയചന്ദ്രൻ, കോ-ഓഡിനേറ്റർ കവി വിനോജ് മേപ്പറമ്പത്ത്, കൺവീനർ എഴുത്തുകാരനും കവിയുമായ ഡോ. സുധീർബാബു എന്നിവരാണ് പുരസ്ക്കാര നിർണയ സമിതിക്ക് നേതൃത്വം നൽകുന്നത്. 2025 ജൂൺ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ നടക്കുന്ന രാക്കവിതക്കൂട്ടം നാലാം വാർഷികത്തോടനുബന്ധിച്ചുള്ള "ര" കാവ്യോത്സവത്തിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.


Related Articles