കുമാരനാശാൻ സർഗ്ഗപുരസ്കാരത്തിന് എഴുത്തുകാരൻ ദിവാകരൻ വിഷ്ണുമംഗലം അർഹനായി. കരുനാഗപ്പള്ളി ആസ്ഥാനമായുള്ള കുമാരനാശാൻ സർഗ്ഗഗായതി ഏർപ്പെടുത്തിയ പുരസ്കാരമാണ് കുമാരനാശാൻ സർഗ്ഗഗായതി പുരസ്കാരം. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച "ചോറ്റുപാഠം" എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്. ജൂൺ 15ന് കരുനാഗപ്പള്ളിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻമന്ത്രി ജി സുധാകരൻ സമ്മാനിക്കും.
