ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് നൽകുന്ന എക്സലൻസ് ഓഫ് ബുക് പ്രൊഡക്ഷൻ അവാർഡ് 2025ന് കേരളത്തിലെ മുൻനിര പബ്ലിഷിങ് ഹൗസായ ഡിസി ബുക്സ് അർഹരായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒൻപത് പുസ്തകങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പുസ്കാരം നേടിയത്. സെപ്റ്റംബർ 29ന് ന്യൂ ഡൽഹിയിലെ താജ് മഹൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ആർട് ബുക്ക്/ കോഫീ ടേബിൾ ബുക്ക് വിഭാഗത്തിൽ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പുസ്തകം ഒന്നാം സ്ഥാനം നേടി. സയന്റിഫിക്/ടെക്നിക്കൽ/മെഡിക്കൽ ബുക്സ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഡിസി ബുക്സ് സ്വന്തമാക്കി. ഈ വിഭാഗത്തില്‍ 'മനുഷ്യര്‍ എങ്ങനെ ലോകം പിടിച്ചടക്കി' എന്ന പുസ്തകത്തിന് ഒന്നാം സ്ഥാനവും ഡോക്ടറെ ഞങ്ങളുടെ കുട്ടി ഓക്കെ ആണോ? എന്ന പുസ്തകത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ജനറൽ ബുക്സ്/ട്രേഡ് ബുക്സ് വിഭാഗത്തിൽ അവളവൾ ശരണം എന്ന പുസ്തകം രണ്ടാം സ്ഥാനം നേടി. കോളേജ് ടെക്സ്റ്റ് ബുക്ക് വിഭാഗത്തിൽ ഡിസി ബുക്സ് പുറത്തിറക്കിയ കഥാനുരൂപണം എന്ന പുസ്തകമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇതേ വിഭാഗത്തിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച വിനിമയമലയാളവും സർഗാത്മകരചനയും എന്ന പുസ്തകം രണ്ടാം സ്ഥാനവും നേടി. ഡിസി ബുക്സ് എല്ലാ മാസവും പുറത്തിറക്കുന്ന കറന്റ് ബുക്സ് ബുള്ളറ്റിന് ജേണൽസ് ആൻഡ് ഹൗസ് മാഗസിൻസ് മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി.
