ആശാൻ യുവകവി പുരസ്കാരം ആതിര ആറിന്

Award

ആശാൻ യുവകവി പുരസ്കാരം ആതിര ആറിന്


2026-ലെ ആശാൻ യുവകവി പുരസ്കാരം ആതിര ആറിന്.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'മീനേ മീൻമണമേ' എന്ന കവിതാ സമാഹാരത്തിനാണ് 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം.

ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ധീരമായ ആത്മബന്ധം പുലര്‍ത്തുന്ന മുപ്പത് കവിതകളുടെ സമാഹാരമാണ് 'മീനേ മീന്‍മണമേ'.

മീനേ മീൻ മണമേ
"മീനേ മീന്‍മണമേ എന്ന് തന്റെ കവിതാ സമാഹാരത്തിന് പേരിടുന്നതില്‍നിന്നു തന്നെ വ്യക്തമാക്കപ്പെടുന്ന ഒന്നാണ് ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ആതിര പുലര്‍ത്തുന്ന ധീരമായ ആത്മബന്ധം. പിന്നെയും പിന്നെയും വായിക്കാനുള്ള ക്ഷണം ഈ കവിതകളിലെല്ലാമുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരോട്, തോറ്റുപോയവരോട് ചേര്‍ന്നു നില്‍ക്കാനുള്ള വെമ്പലാണ് ഈ കവിതകളുടെ സാമൂഹികമൂല്യത്തിന് മുഖ്യമായും ആധാരമായിത്തീരുന്നത്."

ആതിര ആർ


Related Articles