കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക്

Award

കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക്


പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ നൽകുന്ന പത്താമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരത്തിന് ആര്യാ ഗോപി അർഹയായി. ‘കണ്ണാടിയിലെ ദൈവം’ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രൊഫ. സി.പി. അബൂബക്കർ ചെയർമാനും എം.പി. അനസ്, കെ. രതീഷ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

ജനുവരി 8-ന് വൈകിട്ട് 5 മണിക്ക് മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി. കായലാട് സ്മാരക ട്രസ്റ്റും പുരോഗമന കലാസാഹിത്യസംഘവും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്യും.

പ്രൈമറി സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി വൈകുന്നേരം 4 മണിക്ക് ശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Arya Gopi has been selected for the 10th K. P. Kayalad Literary Award for her poetry collection 'Kannadiyile Daivam'.


Related Articles