അംബികാസുതൻ മങ്ങാടിനും എസ്. മഹാദേവൻ തമ്പിക്കും നോവൽ പുരസ്കാരം

Award

അംബികാസുതൻ മങ്ങാടിനും എസ്. മഹാദേവൻ തമ്പിക്കും നോവൽ പുരസ്കാരം


അബുദാബി ശക്തി നോവൽ പുരസ്‌കാരത്തിന് അംബികാസുതൻ മങ്ങാടും എസ്. മഹാദേവൻ തമ്പിയും അർഹരായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അല്ലോഹലൻ എന്ന നോവലിനാണ് അംബികാസുതൻ മങ്ങാടിന് പുരസ്കാരം ലഭിച്ചത്. അല്ലോഹലൻ എന്ന സാമന്തരാജാവിന്റെ ചരിത്രമാണ് നോവൽരൂപത്തിൽ ഇതിൽ അവതരിപ്പിക്കുന്നത്. ജാതീയമായ വേർതിരിവുകൾ ഇന്നും നിലനിലനിൽക്കുന്നുണ്ടെന്നും ഏറിയും കുറഞ്ഞും ഓരോ വ്യക്തിയിലുമത് പ്രവർത്തിക്കുന്നുണ്ടെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണെന്നും അല്ലോഹലനിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നു.

എസ്. മഹാദേവൻ തമ്പിയുടെ മൃത്യുസൂത്രം എന്ന പുസ്തകമാണ് പുരസ്കാരത്തിനർഹമായത്. ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരത്തിന് ഡോ. എ.കെ. നമ്പ്യാർ അർഹനായതായും അബുദാബി ശക്തി അവാർഡ് സമിതി ചെയർമാൻ പി. കരുണാകരൻ, കൺവീനർ എ.കെ. മൂസ മാസ്റ്റർ, അംഗം പ്രഭാവർമ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നിരൂപണത്തിനുള്ള ശക്തി തായാട്ട് പുരസ്‌കാരം ഡോ. ടി.കെ.സന്തോഷ്‌കുമാറിനാണ് (കവിതയുടെ രാഗപൂർണിമ). നാടോടി വിജ്ഞാനീയം, സാഹിത്യനിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലങ്ങൾ എന്നിവയിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് എ.കെ.നമ്പ്യാർക്ക് പുരസ്‌കാരം ലഭിച്ചത്. 50000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാർഡ്.


Related Articles