കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം അഖിൽ പി ധർമജന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകമാണ് മലയാളം വിഭാഗത്തില്‍ പുരസ്കാരത്തിനർഹമായത്. 23 ഭാഷകളിലുള്ള യുവ എഴുത്തുകാര്‍ക്കാണ് പുരസ്കാരം.
ഡോ. എ ജി ഒലീന, ഡോ. വി രാജീവ്, ഡോ. ശ്രീവിന്ദ നായർ എൻ. എന്നിവരടങ്ങുന്ന ജൂറിയാണ് മലയാളം വിഭാഗം വിജയിയെ തിരഞ്ഞെടുത്തത്. 50000 രൂപയും ഫലകവുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക.
ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കാന്‍ പോന്ന ചേരുവകളെല്ലാം ചേർത്തെഴുതിയ നോവല്‍ വായനക്കാര്‍ എറ്റെടുത്തു. 2020 ല്‍ പുറത്തിറങ്ങിയ പുസ്തകം ഇപ്പോള്‍ 54 പതിപ്പുകള്‍ പിന്നിട്ടു.
