സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റായിരുന്ന ശിവരാമൻ ചെറിയനാട് ട്രസ്റ്റിന്റെ 2026-ലെ ശിവരാമൻ ചെറിയനാട് സ്മാരക പുരസ്കാരത്തിന് ജിൻഷ ഗംഗ അർഹയായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒട എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രേംജിത്ത് കായംകുളം, സന്തോഷ് സുകുമാരൻ, ഡോ. ആർ ശിവദാസൻ പിള്ള എന്നിവരടങ്ങുന്ന സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. ഒക്ടോബർ 28 ന് മാവേലിക്കരയിൽ ചേരുന്ന ശിവരാമൻ ചെറിയനാട് അനുസ്മരണ യോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത അവാർഡ് സമ്മാനിക്കും.
ജിൻഷ ഗംഗ
