സെഡോറ റൊമാൻസ് ഫിക്ഷൻ കഥാമത്സരം 2026-ലെ വിജയികളെ പ്രഖ്യാപിച്ചു.

Award

സെഡോറ റൊമാൻസ് ഫിക്ഷൻ കഥാമത്സരം 2026-ലെ വിജയികളെ പ്രഖ്യാപിച്ചു.


ഡി സി ബുക്‌സ് മുദ്രണമായ സെഡോറ ബുക്‌സ് സംഘടിപ്പിച്ച സെഡോറ റൊമാൻസ് ഫിക്ഷൻ കഥാമത്സരം 2026-ലെ വിജയികളെ പ്രഖ്യാപിച്ചു. ഐശ്വര്യ പി എഴുതിയ ഭ്രമം എന്ന കഥ ഒന്നാം സ്ഥാനം നേടി. ബിച്ചു കൽഹാര എഴുതിയ റബ്ബ് റാസി, ഹക്കീം ചോലയിൽ എഴുതിയ ലാസ്റ്റ് സീൻ എന്നീ കഥകൾ രണ്ടാം സ്ഥാനത്തിന് അർഹമായി. ഐശ്വര്യ പി എ എഴുതിയ ദേശം വിട്ടുപോകുന്നവർ, വിഷ്ണു പി എസ് എഴുതിയ ഒപ്പരം എന്നിവയ്ക്കു മൂന്നാം സ്ഥാനവും ലഭിച്ചു. എഴുത്തുകാരനും അദ്ധ്യാപകനുമായ ബിനീഷ് പുതുപ്പണവും ഡി സി ബുക്‌സ് എഡിറ്റോറിയൽ സമിതിയുമാണ് വിജയികളെ തിരഞ്ഞെടുത്തത്. 'ബ്രേക്കപ്പ്! ആ വിടപറയലിന് ശേഷം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടത്തിയത്. ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. തിരഞ്ഞെടുത്ത രചനകൾ സെഡോറ ബുക്‌സ് സമാഹാരമായി പ്രസിദ്ധീകരിക്കും. കൂടാതെ ഫൈനൽ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ആറ് രചനകൾ ഡി സി ബുക്‌സിന്റെ സാഹിത്യപോർട്ടലായ ഡി സി ഇങ്കിൽ പ്രസിദ്ധീകരിക്കും.


Related Articles