സർഗവേദി അവാർഡുകൾ പുണ്യ സി ആറിനും രാഹുൽ എസിനും

Award

സർഗവേദി അവാർഡുകൾ പുണ്യ സി ആറിനും രാഹുൽ എസിനും


സർഗവേദി ബാലുശ്ശേരിയുടെ 2025- 2026 വർഷത്തെ കഥ, കവിതാ അവാർഡുകൾ പ്രഖ്യാപിച്ചു. സി കൊമ്പിലാടൻ കഥാപുരസ്‌കാരം പുണ്യ സി ആർ എഴുതിയ കൊളം കര കൊളം എന്ന കഥാസമാഹാരത്തിനും പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ കവിതാ പുരസ്‌കാരം രാഹുൽ എസ് എഴുതിയ പറങ്കി എന്ന കവിതാസമാഹാരത്തിനും ലഭിച്ചു. അയ്യായിരത്തിയൊന്ന് രൂപയും മെമെൻ്റോയും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും.

സെപ്തംബറിൽ ബാലുശ്ശേരിയിൽ നടക്കുന്ന സർഗവേദി ദശവാർഷികയോഗത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. യു.കെ കുമാരൻ, ഡോ.കെ ശ്രീകുമാർ, ഡോ.പി സുരേഷ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കൃതികൾ തിരഞ്ഞെടുത്തത്.

 പറങ്കി
"ഓരോ സർഗ്ഗാത്മകആവിഷ്കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായിമാറുമ്പോൾ അതിൽ പങ്കുചേരുകയെന്ന സംസ്കാരത്തിന്റെ രാഷ്ട്രീയഉത്തരവാദിത്വമാണ് ഈ കവിതകൾ നിർവഹിക്കുന്നത്. നേരം പരപരാന്ന് കറുക്കണ വെെകുന്നേരം, പറങ്കി, പെൺകുട്ടിയെ വരയ്ക്കുമ്പോൾ, മേഘവും ഞാനും, രണ്ടുപെൺകുട്ടികൾ, കെട്ടിപ്പിടിത്തം തുടങ്ങിയ 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി. എൻ. ഗോപീകൃഷ്ണന്റെ അവതാരിക, സുധീഷിന്റെ പഠനവും. "

എസ് രാഹുല്‍


Related Articles