പി കെ പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പി കെ പരമേശ്വരൻ നായർ സ്മാരക ജീവചരിത്ര പുരസ്കാരത്തിന് ഡോ. സുരേഷ് മാധവ് അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'വേദഗുരു സദാനന്ദസ്വാമികൾ' എന്ന പുസ്തകത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാർഡ്.
എസ് ഗുപ്തൻ നായർ സ്മാരക സാഹിത്യനിരൂപണ ഗ്രന്ഥ പുരസ്കാരം ഡോ. കെ. പ്രസന്ന രാജൻ രചിച്ച 'മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ' എന്ന പുസ്തകത്തിനാണ്. പുരസ്കാരങ്ങൾ നവംബർ 25 -ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ട്രസ്റ്റിന്റെ മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും.
Summary: P K Parameswaran Nair Memorial Award for Dr. Suresh Madhav
