ഒഎൻവി സാഹിത്യപുരസ്കാരം എം. മുകുന്ദന്.

Award

ഒഎൻവി സാഹിത്യപുരസ്കാരം എം. മുകുന്ദന്.


2026 -ലെ ഒഎൻവി സാഹിത്യപുരസ്കാരം എം. മുകുന്ദന്. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

മൂന്നു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഒഎൻവി സാഹിത്യപുരസ്കാരം.

ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് എം മുകുന്ദനെ അവാർഡിനായി തെരഞ്ഞെടുത്തത്. മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിച്ച സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി.

ഒഎൻവിയുടെ 95ാമത് ജന്മവാർഷിക ദിനമായ മെയ് 27ന് വൈകുന്നേരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം സമർപ്പിക്കും.


Related Articles