മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം ടി. പി. വേണുഗോപാലന്

Award

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം ടി. പി. വേണുഗോപാലന്


മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം ടി. പി. വേണുഗോപാലന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'തുന്നൽക്കാരൻ' എന്ന കഥാസമാഹാരത്തിനാണ് 25,000 രുപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. വൈശാഖൻ, ഡോ. കെ പി മോഹനൻ, അശോകൻ ചരുവിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.

സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള ഈ സമാഹാരത്തിലെ കഥകൾ അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബറിടങ്ങളെ അടയാളപ്പെടുത്തുന്നു. നാട്ടുമനുഷ്യരെയും നാട്ടുഭാഷയെയും നാട്ടുപമകളെയും കൂട്ടുപിടിച്ചാണ് ഈ മേൽക്കോയ്മയ്ക്കെതിരെ കഥാകൃത്ത് സമരം ചെയ്യുന്നത്.

തുന്നൽക്കാരൻ
സാമൂഹികമായ ഉത്കണ്ഠകളും പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളുമാണ് ടി.പി. വേണുഗോപാലന്റെ കഥകളുടെ അടിയൊഴുക്ക്. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരം.

ടി പി വേണുഗോപാലൻ


Related Articles