ഡോ. മഹ്മൂദ് കൂരിയക്ക് 1.26 കോടിയുടെ ഫിലിപ്പ് ലെവർഹ്യൂം പുരസ്കാരം

Award

ഡോ. മഹ്മൂദ് കൂരിയക്ക് 1.26 കോടിയുടെ ഫിലിപ്പ് ലെവർഹ്യൂം പുരസ്കാരം


സാമൂഹ്യശാസ്ത്രജ്ഞനും എഡിൻബർഗ് സർവകലാശാലയിലെ ചരിത്ര വിഭാഗം അധ്യാപകനും മലയാളിയുമായ ഡോ. മഹ്മൂദ് കൂരിയ 1.26 കോടിയുടെ ഫിലിപ്പ് ലീവർഹ്യൂം (Philip Leverhulme Prize) പുരസ്കാരത്തിന് അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഇന്ത്യൻ മഹാസമുദ്രവും മലബാറും' അദ്ദേഹവും ചരിത്രകാരനായ മൈക്കൽ നയ്‌ലർ പിയേഴ്‌സണും ചേർന്ന് രചിച്ച കൃതിയാണ്. ചരിത്രഗവേഷണ രംഗത്ത് നൽകിയ സംഭാവനകളും ഗവേഷണത്തിന്റെ ഭാവിസാധ്യതകളും പരിഗണിച്ചാണ് ബഹുമതി. ലീവർഹ്യൂം ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. 2024 -ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Summary: Mahmood kooria wins rs 1.26 cr Philip Leverhulme Prize


Related Articles