പത്തനംതിട്ട പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ 2025 -ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അമലിന്റെ 'സാംസ-സാംസ്കാരിക സർവ്വാധിപതി' എന്ന നോവലിന്. 10001 രുപയും മഹാകവിയുടെ പേരുള്ള ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 23 ന് പകൽ 10 30 -ന് പത്തനംതിട്ട കാതോലിക്കേറ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ന്യൂജെന്‍ ആശ്രയിക്കുന്ന സാമൂഹ്യമാധ്യമങ്ങളും പുതിയ സാങ്കേതികസംവിധാനങ്ങളും നമ്മുടെ കാലത്തെയും ഭാവിയേയും സാധാരണക്കാരെയും എങ്ങിനെയെല്ലാം മാറ്റിമറിക്കാനിടയുണ്ട് എന്ന് പ്രവചനാത്മകമായി വെളിപ്പെടുത്തുന്ന നോവലാണ് സാംസ. മനുഷ്യന്‍റെ നിസ്സാരതയും അതേ സമയത്ത് നാമറിയാതെതന്ന രൂപപ്പെടുന്ന പ്രതിരോധനടപടികളും ശക്തമായ ചില കഥാപാത്രങ്ങളിലൂടെ ഈ നോവലിൽ അമൽ വരച്ചുകാട്ടുന്നു.
അമൽ
