കെ വി സുരേന്ദ്രനാഥ് പുരസ്കാരം സുധാ മേനോന്

Award

കെ വി സുരേന്ദ്രനാഥ് പുരസ്കാരം സുധാ മേനോന്


കെ വി സുരേന്ദ്രനാഥ് പുരസ്‌കാരത്തിന് സുധാ മേനോൻ അർഹയായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. 10,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ ആദ്യവാരം നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ബിനോയ് വിശ്വം പുരസ്‌കാരം സമർപ്പിക്കും. വിധി നിർണ്ണായകകമ്മിറ്റി അംഗം പ്രൊഫ. സി. ശശിധരക്കുറുപ്പ് പുസ്തകാവലോകനം നടത്തും.

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ
സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്.

സുധാ മേനോന്‍


Related Articles