ഈ വർഷത്തെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് Yáng Shuāng-zǐ-യുടെ Taiwan Travelogue എന്ന നോവലിന്. Lin King ആണ് പരിഭാഷക. ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ മാൻഡറിൻ ചൈനീസ് നോവലാണ് തായ്‌വാൻ ട്രാവലോഗ്. സമ്മാനത്തുകയായ £50,000 എഴുത്തുകാരിയും പരിഭാഷകയും തുല്യമായി പങ്കുവയ്ക്കും.
വീണ്ടെടുക്കപ്പെട്ട ഒരു സാങ്കൽപിക ജാപ്പനീസ് ഓർമ്മപുസ്തകത്തിന്റെ പരിഭാഷയുടെ രൂപത്തിൽ രചിക്കപ്പെട്ട നോവലാണ് തായ്‌വാൻ ട്രാവലോഗ്. ജപ്പാന്റെ നിയന്ത്രണത്തിലുള്ള തായ്വാനിലൂടെ 1930 കളിൽ രണ്ട് സ്ത്രീകൾ നടത്തുന്ന യാത്രയുടെ വിവരണത്തിൽ ചരിത്രം, അധികാരം, വർഗ്ഗം, കൊളോണിയലിസം, പ്രണയം തുടങ്ങിയവ ആഴത്തിൽ അപഗ്രഥിക്കപ്പെടുന്നു.
നടാഷ ബ്രൗണിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്. മാർക്കസ് ടു സോടോയ്, സോഫി ഹ്യൂസ്, ടോണി ഒന്യാംഗോ, നിലാഞ്ജന എസ്. റോയ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
