ധമനം സാഹിത്യപുരസ്കാരം എൻ. എസ്. സുമേഷ് കൃഷ്ണന്

Award

ധമനം സാഹിത്യപുരസ്കാരം എൻ. എസ്. സുമേഷ് കൃഷ്ണന്


തോന്നയ്ക്കൽ ധമനം സാഹിത്യവേദിയുടെ ധമനം സാഹിത്യപുരസ്കാരത്തിന് എൻ. എസ്. സുമേഷ് കൃഷ്ണൻ അർഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കരയാത്ത കടൽ എന്ന കവിതാസമാഹാരത്തിനാണ് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. 27-ന് തോന്നയ്ക്കൽ സാംസ്കാരികസമിതിയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം നൽകും.

മൂന്ന് ഭാഗങ്ങളിലായി 25 കവിതകൾ ഉൾപ്പെടുന്ന കരയാത്ത കടൽ എന്ന സമാഹാരത്തിന്റെ ഒന്നാം ഭാഗമായ ജ്ഞാനത്തിൽ ബുദ്ധൻ, യേശുക്രിസ്തു, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തിൽ അയ്യൻകാളി, കുമാരനാശാൻ, വെെലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എൻ.വി, സുഗതകുമാരി തുടങ്ങിയവരെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തിൽ ഏഴാച്ചേരി, വി. മധുസൂദനൻ നായർ, ചുള്ളിക്കാട്, പാർവതി ബാവുൾ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു.

കരയാത്ത കടൽ
മൂന്നുഭാഗങ്ങളിലായി 25 കവിതകൾ. ഒന്നാം ഭാഗമായ ജ്ഞാനത്തിൽ ബുദ്ധൻ, യേശുക്രിസ്തു, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തിൽ അയ്യൻകാളി, കുമാരനാശാൻ, വെെലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എൻ.വി, സുഗതകുമാരി തുടങ്ങിയ 17 മഹത്തുക്കളെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തിൽ ഏഴാച്ചേരി, വി. മധുസൂദനൻ നായർ, ചുള്ളിക്കാട്, പാർവതി ബാവുൾ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കെ.സച്ചിദാനന്ദന്റെ പ്രവേശിക. ബ്രിജേഷ് മാമ്പഴക്കരയുടെ മനോഹരമായ ചിത്രങ്ങൾ

എന്‍ എസ് സുമേഷ് കൃഷ്ണന്‍


Related Articles