കേരള ഗസറ്റഡ് എൽഡേഴ് മീറ്റ് (ജെം) ന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഡി. ശ്രീധരൻ നായർ പുരസ്കാരം ഡോ. പി ജെ കുര്യന്റെ 'പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം'എന്ന പുസ്തകത്തിന്. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
10,000 രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്. ഒക്ടോബർ15 ന് വൈകുന്നേരം 5 മണിക്ക് പി.എം.ജിയിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയേഴ്സ് ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഡോ. പി.ജെ കുര്യന് സമ്മാനിക്കും.
അവാർഡ് നിർണ്ണയ സമിതി അംഗങ്ങളായ പ്രൊഫ. വി.എൻ മുരളി, വി.എസ് ബിന്ദു, കെ.ശിവകുമാർ, കെ.ജി.ഒ.എ പ്രതിനിധി എം.ഷാജഹാൻ, ജെം പ്രതിനിധികളായ കെ.കൃഷ്ണപ്പണിക്കർ, കാവനാട് രവി, ചന്ദ്രസേനൻ മിതൃമ്മല എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
