ചാത്തന്നൂർ മോഹൻ സ്മാരക സാഹിത്യപുരസ്കാരം ആതിര ആറിന്

Award

ചാത്തന്നൂർ മോഹൻ സ്മാരക സാഹിത്യപുരസ്കാരം ആതിര ആറിന്


ചാത്തന്നൂർ മോഹൻ സ്മാരക സാഹിത്യപുരസ്കാരം

കവിയും ഗായകനും നാടകഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026-ലെ സാഹിത്യപുരസ്കാരം ആതിര ആർ എഴുതിയ ‘മീനേ മീൻമണമേ’ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.

പ്രശസ്ത കവികളായ ആലങ്കോട് ലീലാകൃഷണൻ, പി.കെ. ഗോപി, ഡോ. ചേരാവള്ളി ശശി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിനർഹമായ പുസ്തകം തെരഞ്ഞെടുത്തത്. 25000/- രൂപയും ചലച്ചിത്ര കലാസംവിധായകൻ ആർകെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2026 ജൂൺ 15-ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കവി വി. മധുസൂദനൻ നായർ സമ്മാനിക്കും.

ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ധീരമായ ആത്മബന്ധം പുലര്‍ത്തുന്ന മുപ്പത് കവിതകളുടെ സമാഹാരമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'മീനേ മീന്‍മണമേ'.


Related Articles