യു എ ഇയിലെ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന കാഫ് ദുബായ് സംഘടിപ്പിച്ച പ്രഥമ നോവൽ മത്സരത്തിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി സുരേഷിന്റെ മറതി എന്ന നോവൽ പുരസ്കാരത്തിന് അർഹമായി.
2025ൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്. ഈ നോവലുകൾ മലയാളത്തിലെ പ്രമുഖ നിരൂപകരും എഴുത്തുകാരുമായ ഡോ. പി കെ രാജശേഖരൻ, ഡോ.റോസി തമ്പി, ഡോ.സി ഗണേഷ് എന്നിവർ അടങ്ങിയ ജൂറിയാണ് പരിശോധിച്ചത്. 25,000 രൂപയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
Calf Dubai Novel Award for Marathi, written by P Suresh
