നാൽപ്പത് വയസ്സിൽ താഴെയുള്ള കഥാകൃത്തുക്കൾക്കുള്ള സി വി ശ്രീരാമൻ സ്മൃതി കഥാപുരസ്കാരം മൃദുൽ വി എമ്മിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കുളെ' എന്ന കഥാസമാഹാരമാണ് മൃദുലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കെ എ മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, മനോഹരൻ വി. പേരകം എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. 30,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 24-ന് വൈകിട്ട് കുന്നംകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Summary: C V Sreeraman Katha Puraskaram for Mrudul V M's Kule.
