ബുക്ക് ബ്രഹ്മ ഫൗണ്ടേഷന്റെയും ബുക്ക്‌വേമിന്റെയും ഇംഗ്ലീഷ് ഫിക്ഷൻ ഓഫ് ദി ഇയർ 2026 ചുരുക്കപ്പട്ടികയിൽ ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാംപുസ്തകം

Award

ബുക്ക് ബ്രഹ്മ ഫൗണ്ടേഷന്റെയും ബുക്ക്‌വേമിന്റെയും ഇംഗ്ലീഷ് ഫിക്ഷൻ ഓഫ് ദി ഇയർ 2026 ചുരുക്കപ്പട്ടികയിൽ ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാംപുസ്തകം


ബുക്ക് ബ്രഹ്മ ഫൗണ്ടേഷന്റെയും ബുക്ക്‌വേമിന്റെയും ഇംഗ്ലീഷ് ഫിക്ഷൻ ഓഫ് ദി ഇയർ 2026 ചുരുക്കപ്പട്ടികയിൽ ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാംപുസ്തകം (The Second Book of Prophets) ഇടം നേടി. മിനിസ്തി എസ് ആണ് വിവർത്തക. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റ് പുസ്തകങ്ങൾ Sakina's kiss, Fire Bird, The Dark Hours of the Night, A Woman Burnt.

പ്രവാചകന്മാരുടെ രണ്ടാംപുസ്തകം
എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍. ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്‍, മറിയ, ബാറാാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്‍വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.

ബെന്യാമിൻ


Related Articles