വി. ഷിനിലാൽ രചിച്ച 'സമ്പർക്കക്രാന്തി' എന്ന നോവലിന്റെ തമിഴ് വിവർത്തനത്തിന് വിവിധ സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചു. സുനിൽ ലാൽ മഞ്ഞാലുമൂടാണ് നോവൽ തമിഴിലേക്ക് വിവർത്തനം ചെയ്തത്. ഭാരതി പുസ്തകാലയമാണ് പുസ്തകം തമിഴിൽ പുറത്തിറക്കിയത്. ഭാരതീ ഇലക്കിയ പേരവൈയുടെ മികച്ച വിവർത്തനത്തിനുള്ള പുരസ്കാരം ആഗസ്റ്റ് 15-ന് കംമ്പം നഗരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കൂടാതെ, 'പടൈപ്പ് സാഹിത്യ സംഘത്തിന്റെ' മികച്ച വിവർത്തന ഗ്രന്ഥത്തിനുള്ള പുരസ്കാരം സെപ്റ്റംബർ 25-നും, പ്രശസ്തമായ 'നല്ലി ദിശൈ എട്ട്' പുരസ്കാരം ഒക്ടോബർ 2-നും ചെന്നൈയിൽ വെച്ച് നടക്കുന്ന ചടങ്ങുകളിൽ വിതരണം ചെയ്യും.
വി ഷിനിലാൽ
