അങ്കണം ഷംസുദ്ദീൻ അക്ഷരസ്മൃതി പുരസ്കാരം സി.ഗണേഷിന്റെ ബംഗക്ക്

Award

അങ്കണം ഷംസുദ്ദീൻ അക്ഷരസ്മൃതി പുരസ്കാരം സി.ഗണേഷിന്റെ ബംഗക്ക്


അങ്കണം ഷംസുദ്ദീൻ അക്ഷരസ്മൃതി പുരസ്കാരം സി.ഗണേഷിന്റെ ബംഗക്ക്

അങ്കണം ഷംസുദ്ദീൻസ്മൃതി നോവൽ പുരസ്കാരത്തിന് സി ഗണേഷിന്റെ ബംഗ അർഹമായി. ബംഗാളിന്റെചരിത്രവും കനു സന്യാലിന്റെ ജീവിതവും പറയുന്ന നോവലിന് ലഭിക്കുന്ന അഞ്ചാമത്തെ പുരസ്കാരമാണിത്. ഇതിനു മുൻപ് തിലകൻ സ്മാരക പുരസ്കാരവും നമ്പീശൻ മാസ്റ്റർ പുരസ്കാരവും, സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരവും ആത്മായനങ്ങളുടെ ഖസാക്ക് അവാർഡും ബംഗക്ക് ലഭിച്ചിരുന്നു. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലൈ 20 നു കേരളസാഹിത്യ അക്കാദമി എംടി ഹാളിൽ വച്ച് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കും. അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തും.

Summary: Anganam Shamsuddeen Aksharasmruthi Award for C Ganesh's Banga


Related Articles