2026 GRAND PRIX DE L'HÉROÏNE MADAME FIGARO പുരസ്‌കാരം അരുന്ധതി റോയിക്ക്

Award

2026 GRAND PRIX DE L'HÉROÏNE MADAME FIGARO പുരസ്‌കാരം അരുന്ധതി റോയിക്ക്


2026 GRAND PRIX DE L'HÉROÏNE MADAME FIGARO പുരസ്‌കാരം അരുന്ധതി റോയിയുടെ 'മദര്‍ മേരി Comes To Me 'എന്ന ഓര്‍മ്മപ്പുസ്തകത്തിന്. പുസ്തകത്തിന്റെ ഫ്രഞ്ച് പരിഭാഷയ്ക്കാണ് പുരസ്‌കാരം. പുസ്തകത്തിന് ലഭിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അംഗീകാരമാണിത്. ഫ്രഞ്ച് വനിതാ മാസികയായ Madame Figaro എല്ലാ വര്‍ഷവും സാഹിത്യ രംഗത്തെ മികച്ച വനിതാ കഥാപാത്രങ്ങളെ (Heroines) ആദരിക്കുന്നതിനായി നല്‍കുന്ന പുരസ്‌കാരമാണ് (Grand Prix de l'Héroïne).

'മദര്‍ മേരി Comes To Me ' യുടെ മലയാളപരിഭാഷ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍ ജി നയനതാരയാണ് പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും സങ്കീര്‍ ണ്ണതയും അടയാളപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ രചനയാണ് അരുന്ധതി റോയിയുടെ 'മദര്‍ മേരി Comes To Me'. മേരി റോയിയു മായുള്ള തന്റെ സംഘര്‍ഷഭരിതമായ ബന്ധത്തെ സ്വയമകന്നുനിന്ന് വീക്ഷിക്കുന്ന ഈ പുസ്തകം, അമ്മയുടെ വിയോഗം ബാക്കിവെച്ച വൈകാരികതയുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ്.


Related Articles