2026 ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് 8 പുരസ്‌കാരങ്ങള്‍

Award

2026 ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് 8 പുരസ്‌കാരങ്ങള്‍


മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2026-ലെ ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് എട്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ജനറല്‍ ആന്‍ഡ് ട്രേഡ് ബുക്‌സ് ഇന്ത്യൻ ഭാഷ മലയാളം വിഭാഗത്തിൽ ഓർഹൻ പാമുക് രചിച്ച പ്ളേഗിന്റെ രാത്രികൾ ഒന്നാം സ്ഥാനത്തിന് അർഹമായി. ജേർണൽസ് ഹൗസ് മാഗസിൻസ് ഇന്ത്യന്‍ ഭാഷ മലയാളം വിഭാഗത്തിൽ പച്ചക്കുതിര, ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്സ് ഇന്ത്യൻ ഭാഷ മലയാളം വിഭാഗത്തിൽ കിഹോത്തേയുടെ കഥകളിരൂപാന്തരണം (The Making Of Kijote Kathakali ), ടെക്സ്റ്റ് ബുക്ക് കോളേജ് ലെവൽ വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീർ, റെഫറൻസ് ബുക്സ് വിഭാഗത്തിൽ കൃഷ് അശോക് രചിച്ച മസാല ലാബ്, സയന്റിഫിക്/ടെക്നിക്കല്‍/മെഡിക്കല്‍ ബുക്സ് ഇന്ത്യന്‍ ഭാഷ മലയാളം വിഭാഗത്തിൽ ഡോ. സൗമ്യ സരിൻ രചിച്ച കുട്ടിക്കാര്യം കുട്ടിക്കളിയല്ല എന്നീ പുസ്തകങ്ങൾ രണ്ടാം സ്ഥാനം നേടി. സയന്റിഫിക്/ടെക്നിക്കല്‍/മെഡിക്കല്‍ ബുക്സ് ഇന്ത്യന്‍ ഭാഷ മലയാളം വിഭാഗത്തിൽ അശ്വതി ശ്രീകാന്ത് രചിച്ച സന്തോഷത്തിന്റെ സമവാക്യങ്ങൾ, ടെക്സ്റ്റ് ബുക്ക് നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെ ഇന്ത്യന്‍ ഭാഷ-മലയാളം വിഭാഗത്തിൽ മലയാള പാഠാവലി ഗ്രേഡ് 2 എന്നിവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരസ്‌കാര ചടങ്ങ് ഓഗസ്റ്റ് 22ന് ന്യൂഡൽഹിയിലെ ക്ലാരിഡ്ജസിൽ വെച്ച് നടക്കും.

കുട്ടിക്കാര്യം കുട്ടിക്കളിയല്ല
ആരോഗ്യവും അഴകും തികഞ്ഞൊരു കുഞ്ഞ്. അതെല്ലാ മനുഷ്യരു ടെയും ഒരു സ്വപ്നമാണ്. പണ്ടൊക്കെ പ്രസവം അങ്ങ് സംഭവിക്കുകയായിരുന്നു. അതിലെ തെറ്റും ശരികളും ഒന്നും അറിയാതെതന്നെ. എന്നാൽ ഇന്നുവേണ്ടത്, ഇതിനു പുറകിലെ ശാസ്ത്രവും ശരിയും തെറ്റും എല്ലാം അറിഞ്ഞു പെരുമാറുന്ന ഒരു തലമുറയെയാണ്. അതിനുള്ള ശ്രമമാണ് ഈ പുസ്തകം. കൗമാരക്കാർ മുതൽ സ്വന്തം കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്ന അച്ഛനമ്മമാർക്കും മുത്തശ്ശി- മുത്തശ്ശന്മാർക്കും വരെ അറിയേണ്ട കാര്യങ്ങൾ ലളിതമായി എന്നാൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.

ഡോ. സൗമ്യ സരിൻ


Related Articles