വിജയവാഡയിലെ പ്രജാശക്തി

Autobiography

വിജയവാഡയിലെ പ്രജാശക്തി


 

 

മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിക്കഴിഞ്ഞ ഉടൻതന്നെ പാർട്ടി സീതാരാമയ്യയോട് വിജയവാഡയിലേക്കു പോകാൻ കല്പിച്ചു. കൃഷ്ണാജില്ലയിലെ പാർട്ടിപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനായിരുന്നു അത്. പാർട്ടിയുടെ സാന്നിദ്ധ്യം കുറെക്കൂടി പ്രകടവും ശക്തവും ആക്കിത്തീർക്കാനായി ഒരു പാർട്ടി ഓഫീസ് തുടങ്ങാനും തീരുമാനിച്ചു. പ്രജാശക്തി വാരികയെ ഒരു ദിനപത്രമാക്കി. എന്റെ അമ്മയും ഞങ്ങളോടൊപ്പം വിജയവാഡയിലേക്കു വന്നു. ഞങ്ങൾ ഗാന്ധിനഗർ പ്രദേശത്ത് താമസം തുടങ്ങി. ജനങ്ങളുടെ സംഘടനകൾ രൂപീകരിക്കാനും അവയിൽ സ്ത്രീകളെക്കൂടി എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാനും പാർട്ടി തീരുമാനിച്ചു. തന്മൂലം എല്ലാ പാർട്ടിപ്രവർത്തകരുടെയും ഭാര്യമാരും സഹോദരിമാരും പ്രസ്ഥാനത്തിൽ ചേരണം എന്നുള്ള ഒരു ഉത്തരവ് അവർ പുറപ്പെടുവിച്ചു. സ്ത്രീകളിൽ രാഷ്ട്രീയബോധം ഉത്തേജിപ്പിക്കാനായി കോളേജുകൾ നടത്തി. പാർട്ടിപ്രവർത്തകരുടെ ബന്ധുക്കളായ അനേകം സ്ത്രീകളെ ഈ ക്ലാസ്സുകളിൽവെച്ച് ഞാൻ പരിചയപ്പെട്ടു. പ്രഭാഷണങ്ങൾ നടത്താൻ വന്ന നിരവധി പാർട്ടി നേതാക്കളെയും എനിക്ക് കാണാൻ സാധിച്ചു. സ്വന്തം സമ്പത്തു മുഴുവൻ പാർട്ടിക്കു സംഭാവന ചെയ്യുകയും ജീവിതംതന്നെ പാർട്ടിക്കു സമർപ്പിക്കുകയും ചെയ്ത അവരെ ഞാൻ വളരെയേറെ ബഹുമാനിച്ചു. അവർ ഞങ്ങളോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ക്ലാസ്സുകളിൽ മറ്റു സ്ത്രീകളുമായി ഞാൻ സഹകരിച്ചു.


Related Articles