വെങ്കി രാമകൃഷ്ണൻ

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമൻ രാമകൃഷ്ണൻ. 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി. അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ സമ്മാനം. റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.