
കവി, വിവർത്തകൻ, അധ്യാപകൻ. കാണെക്കാണെ എന്ന കൃതിക്ക് 2002–ലെ കേരള സാഹിത്യ അക്കാദമി അവാർഡ്. പാതാളം എന്ന കഥാപുസ്തകത്തിന് 2012–ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്, വിടി കുമാരൻ പുരസ്കാരം, ചങ്ങമ്പുഴ അവാർഡ്, ചെറുശ്ശേരി പുരസ്കാരം, പി സ്മാരക കവിതാപുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങൾക്കർഹൻ. അവതരണകവിത എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കാണെക്കാണെ, നല്ല മാഷല്ല ഞാൻ, പാതാളം, പേക്രോം.