മുത്തപ്പനും  റംലയും

Art, Culture, Life

മുത്തപ്പനും റംലയും


''എന്തിനാണെന്നറിയില്ല. കണ്ടു കണ്ടിരിക്കേ കണ്ണുനീർ അടർന്നുവീണുകൊണ്ടിരുന്നു.

നമ്മുടെ ഈ നല്ല ജീവിതം ആരാണ് അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നത്?

യഥാർത്ഥ ആത്മീയതയ്ക്ക് മതമില്ല എന്ന് ഞാൻ കഴിഞ്ഞ പത്ത് വർഷമെങ്കിലുമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലുമറിയില്ല. പരസ്‌നേഹവും അനുകമ്പയും ഇല്ലാത്തിടത്ത് ദൈവസാന്നിധ്യമില്ല. ആത്മീയത ലളിതമാണ്. അതിസുന്ദരമായ സംഗീതം പോലെയാണത്. എന്നാൽ മതത്തിൽ ആത്മീയഭാവം പെട്ടെന്ന് ജീർണിക്കുന്നു. കാരണം അതിന് അധികാരകേന്ദ്രങ്ങളുമായി ഒത്തുചേരാനുള്ള വാസനയുണ്ട്. സങ്കീർണതയുംസാങ്കേതികതയും കൊണ്ട് ആചാരം അനുഷ്ടാനം എന്നീ കയറുകളുണ്ടാക്കി മനുഷ്യരെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നു. കുഴപ്പമുണ്ടാക്കുന്നു. വിദ്വേഷവിഷമുണ്ടാക്കുന്നു. അതുവെച്ച് അധികാരവും ധനവുമുണ്ടാക്കുന്നു. ഇതര മനുഷ്യരെ വെറുക്കാൻ പറയുന്ന എല്ലാ മതപുരോഹിതരും കക്ഷിരാഷ്ട്രീയ വേഷം കെട്ടിയ നേതാക്കളും പിശാചിന്റെ പ്രതിനിധികൾ മാത്രമാണ്. അത്തരക്കാരെയും അവരുടെ വാക്കുകളെയും സംശയാസ്പദമായ അകലത്തിലെങ്കിലും നിർത്തുക. ഒരു തരി വെറുപ്പിനെപ്പോലും കരുതിയിരിക്കുക.


Related Articles