കമ്മ്യൂണിസ്റ്റ് സ്ത്രീ അഥവാ ആളൊഴിഞ്ഞ പാലം

Art, Culture, Life

കമ്മ്യൂണിസ്റ്റ് സ്ത്രീ അഥവാ ആളൊഴിഞ്ഞ പാലം


2012-ൽ ഹൈദരാബാദ് ബുക്ക് ട്രസ്റ്റ് കൊണ്ടപ്പള്ളി കോടേശ്വരമ്മ​യുടെ ആത്മകഥയായ 'നിർജന വാരധി’ പ്രസിദ്ധീകരിച്ചു. അപ്പോൾ അതിന് വായനക്കാരിൽനിന്നുണ്ടായ അദമ്യവും അത്യധികവുമായ പ്രതികരണങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ തീരെ സജ്ജരായിരുന്നില്ല. ആളുകൾക്ക് ആ ഗ്രന്ഥത്തിൽ നല്ല താത്പര്യം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നത് വാസ്തവമാണ്. കാരണം കോടേശ്വരമ്മ പീപ്പിൾസ് വാർഗ്രൂപ്പിന്റെ സ്ഥാപകനായ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ വിധവ ആയിരുന്നു എന്നതാണ്. ഈ ബഹുജനപ്രസ്ഥാനം ഭാരതസർക്കാരിന് ഏറ്റവും ശക്തമായ ഭീഷണി ഉയര്‍ത്തിയിരുന്ന ഒന്നായിരുന്നു. ഗ്രൂപ്പിന് സമൂഹത്തിൽ വ്യാപകമായ സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, 'നിർജന വാരധി'​യുടെ വിപുലമായ സ്വീകാര്യതയ്ക്ക് ഇതുമായി വലിയ ബന്ധം ഉണ്ടാ​യിരുന്നില്ല. സീതാരാമയ്യയെ ആ ഗ്രന്ഥത്തിൽനിന്ന് ഏറക്കുറെ ഒഴിവാക്കിയിരുന്നു എന്നുതന്നെ പറയാം. പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്കകംതന്നെ പുസ്തകത്തിന്റെ പുനഃപ്രകാശനം നടത്തി. രണ്ടു മാസത്തിനകം രണ്ടാം പതിപ്പും ഇറക്കേണ്ടിവന്നു.ടെലിഫോൺ മുഖേനയും കത്തുകളിലൂടെയും വന്ന പ്രതികരണങ്ങളിലൂടെ വായനക്കാർ ഞങ്ങളെ തീർത്തും കീഴ്‌പ്പെടുത്തിക്കളഞ്ഞു.


Related Articles