വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കൾ

Art, Culture, Life

വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കൾ


വൈലോപ്പിള്ളിക്കവിതയുടെ വ്യക്തിമുദ്ര മനുഷ്യപ്രേമാത്മകമായ ശാസ്ത്രബോധമാണെന്നു എം. എൻ. വിജയൻ 'ഓണപ്പാട്ടുകാ'രുടെ (1952)അവതാരികയിൽ എഴുതി. മനുഷ്യപ്രേമവും ശാസ്ത്രബോധവും വൈലോപ്പിള്ളിക്കവിതയുടെ മാത്രമല്ല ആധുനികസംസ്‌കാരത്തിന്റെ തന്നെ സവിശേഷതയാണെന്നും അദ്ദേഹം അവിടെ കൂട്ടിച്ചേർക്കുകയുണ്ടായി. വൈലോപ്പിള്ളിക്കവിതയ പറ്റിയും ആധുനികലോകത്തെപ്പറ്റിയുമുള്ള ഈ നിരീക്ഷണം പരക്കെ അംഗീകരിച്ചു പോരുന്നതുമത്രേ. എന്നാൽ ഓണപ്പാട്ടുകാരിലെ ചില കവിതകൾ വൈലോപ്പിള്ളിയിലെ 'മനുഷ്യസ്‌നേഹിയായ ശാസ്ത്രജ്ഞനു' ചേരാത്തതാണെന്നും അതിനു വിരുദ്ധദിശയിലുള്ളതാണെന്നും എം.എൻ. വിജയൻ എടുത്തുപറയുന്നുണ്ട്. ''ഒരേ കവി എന്തുകൊണ്ട് രണ്ടു സ്വരത്തിൽ പാടുന്നു? ഈ ചോദ്യം സൂക്ഷ്മങ്ങളായ മനശാസ്ത്രവീഥികളിലേക്ക് നയിക്കുന്നവയായതുകൊണ്ട് വിട്ടുകളയുക. ഒന്നുമാത്രം നമുക്കു മറന്നുകൂടാ. കവികളിൽ ഏറിയകൂറും ഇങ്ങനെ വിഭക്താത്മാക്കളായിരുന്നു. രണ്ടും മൂന്നും സ്വരങ്ങളിൽ അവർ പാടി'' എന്നിങ്ങനെ കവികൾ പൊതുവെ ചഞ്ചലചിത്തരാണെന്നും വിജയൻ മാഷ് സമാധാനം കണ്ടെത്തുന്നു.

വൈലോപ്പിള്ളിയിലെ വിഭക്തമാനസത്തിന് തെളിവായി ഓണപ്പാട്ടിൽ നിന്നും മാഷ് എടുത്തുകാട്ടുന്ന രണ്ടു കവിതകൾ 'കന്യക'യും 'പുല്ലുക'ളുമാണ്. 'കുസൃതിപ്രസരിപ്പും ശാരദലാവണ്യ'വുമായ പെൺകൊടി വളർന്നു കന്യകയാകുമ്പോൾ, അവളിൽ പൂർണ്ണചന്ദ്രനിലെന്ന പോലെ 'കളങ്കം വളരു'മെന്നും അതുകണ്ടു 'ദേവന്മാർ പനിനീരിന്റെ മഴകളാൽ കേഴുന്നുണ്ടോ'കുമെന്നും സങ്കടപ്പെടുന്ന കവിതയാണ് 'കന്യക'. 'ഒരുപെൺകിടാവിന്റെ നൈസർഗ്ഗികമായ വളർച്ചയിൽ കളങ്കം ഏറുന്നതായി കാണുന്നത് വേർഡ്‌സ്‌വർത്തിയൻ മനോഗതിയാണെന്നും അതു ശാസ്ത്രസമ്മതമല്ല' എന്നുമാണ് എം.എൻ വിജയൻ ചൂണ്ടുന്നത്. മാത്രമല്ല, താൻ സ്വയം വിശ്വസിക്കാത്ത ഒരു പ്രമേയമാണ് കന്യകയിലുള്ളതെന്ന് വൈലോപ്പിള്ളി തന്നെ ഒരിക്കൽ സമ്മതിച്ചിട്ടുള്ളതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 'പുല്ലുകൾ എന്ന കവിതയിലും മേല്പറഞ്ഞ മനോഗതിയുടെ തേട്ടൽ' വിജയൻ മാഷ് കണ്ടു. ഉദാഹരണമായി അദ്ദേഹം ഈ വരികൾ തൊട്ടുകാണിക്കുകയും ചെയ്തു.

''പക്ഷേ, പരിഷ്‌ക്കാരമെത്രവേഗം


Related Articles