''വീടുകളിൽ സ്വർണ്ണം അരിക്കുന്ന പാത്രങ്ങളുണ്ടായിരുന്ന കാലം': ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം

Art, Culture, Life

''വീടുകളിൽ സ്വർണ്ണം അരിക്കുന്ന പാത്രങ്ങളുണ്ടായിരുന്ന കാലം': ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം


ഒരുകാലത്ത് മലയാളിയുടെ അടുക്കളയിലും പരിസരങ്ങളിലും നിലനിന്നിരുന്ന ഇന്ന് മിക്കവാറും കേട്ടുകേഴ്‌വി മാത്രമായ ചില ഉപകരണങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിനോടും പ്രൊഫ. ദേശികം രഘുനാഥിനോടും കടപ്പാട്. 

നിറപുത്തരി അല്ലെങ്കില്‍ കതിരുകെട്ട് (കതിര്‍കൂട്)

കാര്‍ഷിക കേരളത്തിന്റെ പ്രതീകവും അടുക്കളയുടെ ഐശ്വര്യവുമായിരുന്നു നിറപുത്തരിയെന്നു വിളിക്കപ്പെടുന്ന കതിരുകെട്ടുകള്‍. വീടിന്റെ ഉമ്മറത്ത് ഒരു കതിരുകെട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കും. കതിരുകെട്ടുകള്‍ ഉമ്മറത്ത് ഒരു അലങ്കാര വസ്തുവായി വരുന്നതിനു മുമ്പ് അതിന്റെ സ്ഥാനം അടുക്കളകളായിരുന്നു. വയലില്‍നിന്ന് കൊയ്‌തെടുക്കുന്ന കതിരുകള്‍ അടുക്കളകളില്‍ അതുപോലെ കെട്ടിവയ്ക്കുമായിരുന്നു. വേനല്‍ക്കാലത്തും ദരിദ്രകാലത്തും ഈ കതിരുകെട്ടുകളായിരുന്നു അടുക്കളയ്ക്ക് ആശ്വാസം. ഈ കതിരുകെട്ടുകള്‍ നേരെ ഉരലിലേക്കു പോവുകയും അരിയാക്കിയെടുക്കുകുകയുമായിരുന്നു ചെയ്തുകൊണ്ടിരുന്നത്. പിന്നീട് നെല്ല് ഉണക്കി വയ്ക്കാനുള്ള സൗകര്യമായതോടെ കതിരുകെട്ടുകള്‍ സൂക്ഷിക്കുന്ന ഏര്‍പ്പാട് നിലയ്ക്കുകയായിരുന്നു. എലികളില്‍നിന്നും മറ്റും രക്ഷ നേടുന്നതിന് ഇത് ആവശ്യവുമായിരുന്നു. അങ്ങനെ അടുക്കളയിലെ കതിരുകെട്ടുകളുടെ മാതൃകകള്‍ വീടിന്റെ ഉമ്മറത്ത് ഐശ്വര്യദായകമായ ഒന്നായി മാറി. 


Related Articles