കപിലൻ ഭക്തി ഉപദേശിക്കുന്നു
ഭക്തിയെ സംബന്ധിച്ച കപിലോപദേശത്തിലും ഇത്തരം വൈരുദ്ധ്യങ്ങൾ കാണാം. മൈത്രി എന്നാശയവും ചാതുർവർണ്യവും ഒരിക്കലും പരസ്പരം യോജിക്കാത്ത രണ്ടാശയങ്ങളാണ്. ചാതുർവർണ്യ വ്യവസ്ഥ തകർന്നാൽ മാത്രമേ മൈത്രി ഒരു സഹജീവന വ്യവസ്ഥയായി പടരു. എന്നാൽ മൈത്രിയും സമദൃഷ്ടിയുമാണ് യഥാർത്ഥ ആരാധന എന്ന് വ്യക്തമാക്കുന്ന ഭാഗവതകാരൻ തന്നെയാണ് മനുഷ്യരിൽ ബ്രാഹ്മണാദി നാലു വർണ്ണങ്ങൾ ശ്രേഷ്ഠമാണെന്ന് വാദിക്കുന്നതും. നാല് വർണ്ണങ്ങൾ ശ്രേഷ്ഠമാണെങ്കിൽ അതിനർത്ഥം അവിടെ മൈത്രിയും സമദൃഷ്ടിയും ഇല്ലെന്ന് തന്നെയാണ്.


















































